മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മനാമ മദ്രസ പ്രവേശനോല്‍സവം സംഘടിപ്പിച്ചു. മനാമ ഇബ്നുല്‍ ഹൈതം പഴയ കാമ്പസില്‍ നടന്നു കൊണ്ടിരിക്കുന്ന മദ്രസയില്‍ ഈ വര്‍ഷം ചേര്‍ന്ന പുതിയ വിദ്യാര്‍ഥികളെ അധ്യാപകരും വിദ്യാർഥികളും പി.ടി. എ കമ്മിറ്റിയൂം ചേർന്ന് സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി കുട്ടികളോട് സംവദിച്ചു.
അഡ്മിനിസ്ട്രേറ്റര്‍ എ.എം ഷാനവാസ്, അധ്യാപകരായ യൂനുസ് സലീം, പി.പി ജാസിര്‍, പി.വി ഷഹ്നാസ്, ഷബീറ മൂസ, സക്കിയ, സക്കീന അബ്ബാസ്, സമീറ നൗഷാദ്, നദീറ ഷാജി എന്നിവരും പി.ടി.എ പ്രസിഡൻറ് മുഹമ്മദ് സാജിദ്, വൈസ് പ്രസിഡന്‍റ് ഷിബു പത്തനം തിട്ട, എക്സിക്യൂട്ടീവ് അംഗങ്ങളായ സിബിന്‍ സലീം, നൗഷാദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ദാറുല്‍ ഈമാന്‍ കേരള വിഭാഗം മനാമ ഏരിയ പ്രസിഡൻറ് എം. അബ്ബാസ്, എം. ബദ്റുദ്ദീന്‍, നൗമല്‍ റഹ്മാന്‍, പി. മൊയ്തു, മുഹമ്മദ് ഷാജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.