മനാമ ശ്രീനാഥ് ജി ക്ഷേത്രത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷം; അൽ ഹിലാൽ മെഡിക്കൽ സെന്റർ -ടിഎച്ച്സി സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

മനാമ: ശ്രീനാഥ്ജി (ശ്രീകൃഷ്ണ) ഹിന്ദു ക്ഷേത്രത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തട്ടായ് (ഭാട്ടിയ) ഹിന്ദു കമ്മ്യൂണിറ്റി (ടിഎച്ച്സി) അദ്‌ലിയയിലെ അൽ-ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സെപ്റ്റംബർ 20 വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മനാമയിലെ അൽ ഹദ്രാമി അവന്യൂവിലുള്ള ടിഎച്ച്എംസി ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പ് എല്ലാവർക്കും പ്രയോജനം ചെയ്തു. ആരോഗ്യ മന്ത്രാലയം – സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിനായി വർഷത്തിൽ 4 തവണ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അഞ്ഞൂറിലധികം ആളുകൾ ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.