സമസ്ത ബഹ്റൈൻ ‘മുഅല്ലിം ഡേ-2019’ ഇന്ന് മനാമയിൽ

മനാമ: സമസ്ത ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുഅല്ലിം ഡേ – 2019 ഇന്ന് (വെള്ളിയാഴ്ച) മനാമയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമസ്ത ബഹ്റൈനിന്റെ എല്ലാ ഏരിയകളിൽ നിന്നുമുള്ള മുഅല്ലിമുകൾ സമസ്ത കേന്ദ്ര ആസ്ഥാനത്ത് സംഗമിക്കും. വൈകിട്ട് 6:30 മുതൽ 8:30 pm വരെ ഗോൾഡ് സിറ്റിക്കു സമീപമുള്ള സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു.