നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസ സാമൂഹ്യ ലോകത്തെ നിറസാന്നിദ്ധ്യങ്ങളായ ചന്ദ്രൻ തിക്കോടിക്കും ഉമ്മർ കടലൂരിനും കൊയിലാണ്ടി കൂട്ടം ബഹ്റൈൻ യാത്രയയപ്പ് നൽകി

മനാമ: ബഹ്‌റൈൻ പ്രവാസ രംഗത്ത് സ്‌തുത്യർഹമായ സാമൂഹിക പ്രവർത്തനം നടത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ചന്ദ്രൻ തിക്കോടിക്കും ഉമ്മർ കടലൂരിനും കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ഹമദ് ടൗൺ ‌ ഗ്രേസ് ഗാർഡനിൽ നടത്തിയ ഓണാഘോഷത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കൊയിലാണ്ടി നിവാസികളായ ഇരുവരും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണെന്ന് ഭാരവാഹികൾ അഭിപ്രയപ്പെട്ടു.

സൽമാനിയ മെഡിക്കൽ കോംപ്ലക്സ്സിലെ വിവിധ വാർഡുകളിൽ തന്റെ ജോലി സമയം കഴിഞ്ഞ് രോഗികളെ പരിചരിക്കുന്ന ചന്ദ്രൻ തിക്കോടി സമാനതകൾ ഇല്ലാത്ത സാമൂഹിക പ്രവർത്തകൻ എന്ന രീതിയിൽ അഭിനന്ദനീയ പ്രവർത്തനം നടത്തിയാണ് നാട്ടിലേക്ക് പോകുന്നത്‌.

ഇന്ത്യൻ എംബസ്സിയുടെ വക്കീലിന്റെ ഓഫീസിൽ ജോലി ചെയ്ത് കൊണ്ട് ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങൾക്കായി ഉമ്മർ കടലൂർ നൽകിയ പിന്തുണ ഏവരും സ്മരിക്കുമെന്നും യോഗം വിലയിരുത്തി.

കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ ഗിരീഷ് കാളിയത്ത്, ജന. സെക്രട്ടറി ഹനീഫ്‌ കടലൂർ, ഗ്ലോബൽ കമ്മിറ്റീ അംഗം ജെ.പി. കെ. തിക്കോടി, രക്ഷാധികാരികളായ സുരേഷ് തിക്കോടി, ലത്തീഫ് ആയഞ്ചേരി, ട്രെഷറർ നൗഫൽ നന്തി, അനിൽ അണേല, ലത്തീഫ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.