ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ അൽ മിനാർ ചാമ്പ്യൻഷിപ്പ് 2019; ലുലു FC യെ തകർത്ത് യുവ ക്ലാസിക് FC ചാമ്പ്യൻമാർ

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം അൽ മിനാർ ചാമ്പ്യൻഷിപ്പ് കപ്പിൽ ലുലു FC യെ തകർത്ത് യുവ ക്ലാസിക് FC ചാമ്പ്യന്മാരായി. വ്യാഴാഴ്ച രാത്രി 9.30 ന് സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വെച്ചായിരുന്നു മത്സരം.

പ്രവാസികൾക്കിടയിലെ അമേച്വർ ക്ലബ്ബുകളുടെ കൂട്ടായ്മയായ കേരള ഫുട്ബോൾ അസോസിയേഷന് കീഴിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ബഹ്‌റൈനിലെ 12 പ്രമുഖ ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങൾ കാണാൻ പ്രവാസികളായ നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ കണികളായെത്തിയിരുന്നു.

ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡണ്ട്‌ ജവാദ് പാഷ ഫ്ലാഗ് ഓഫ്‌ ചെയ്ത മത്സരം രാത്രി 9.30 നായിരുന്നു ആരംഭിച്ചത്. ടൂർണമെന്റിൽ സ്പോൺസർമാരും സോഷ്യൽ ഫോറം പ്രതിനിധികളും പങ്കെടുത്തു.

വിജയികൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡണ്ട്‌ ജവാദ് പാഷ, സെക്രെട്ടറി യുസുഫ് അലി എന്നിവർ ട്രോഫികൾ കൈമാറി. മുസ്തഫ, നിയാസ്, റഫീഖ്, സലാം, സാലി, അലി അക്ബർ, ഇർഫാൻ, അതാഉല്ല, അഫ്സൽ, നിയാസ്, ഹംസ, അരുൺ, ഫാരിസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം കൊടുത്തു.