റിയാദ്: സൗദിയില്‍ നഴ്‍സറി സ്കൂള്‍ വിദ്യാര്‍ത്ഥി സ്കൂള്‍ ബസിനടിയില്‍പെട്ട് മരിച്ചു. സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയ്ക്ക് അല്‍ ബാഹയിലെ വീടിന് മുന്നില്‍വെച്ചാണ് അപകടം സംഭവിച്ചത്. സ്കൂൾ ബസിൽ വീട്ടിൽ വന്നിറങ്ങിയ വിദ്യാർത്ഥി ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. കുട്ടി, ബസിന്റെ പിന്നിലൂടെ മറുവശത്തേക്ക് പോയിട്ടുണ്ടാകുമെന്ന് ധരിച്ച ഡ്രൈവര്‍ ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്തതിനെത്തുടർന്ന് വാഹനത്തിന് തൊട്ടുമുന്നിലൂടെ നടക്കുകയായിരുന്ന കുട്ടിക്ക് അപകടം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരണപ്പെട്ടു.