മനാമ: കേരളാ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ്) ഓണാഘോഷം (ചിങ്ങനിലാവ് 2019 ) ഭാഗമായി, പ്രശസ്ത കഥകളി സംഗീതജ്ഞൻ ശ്രീ. മധു കോട്ടക്കലിന്റെ സംഗീത പരിപാടി ”മധുര സംഗീതങ്ങൾ” വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ ക്ലബ്ബിൽ നടന്നു. ശുദ്ധ സംഗീതത്തിന്റെ മാസ്മരികതയിൽ അനുവാചകരെ ആറാടിച്ച, പാതിരാവോളം നീണ്ട പരിപാടി ആസ്വദിക്കാൻ ധാരാളം പ്രേക്ഷകരും എത്തി. വൈകിട്ട് 7 നു തിരുവാതിരകളി മത്സരത്തിൽ യഥാക്രമം ഇന്ത്യൻ ക്ലബ്, കണ്ണൂർ അസോസിയേഷൻ, എൻ.എസ്.എസ് ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കാരസ്ഥമാക്കി.
തുടർന്ന് എൻ.എസ്.എസ് പ്രസിഡണ്ട് ശ്രീ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം മുഖ്യാതിഥി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ടതിഥികളായ ബി.കെ.ജി ഹോൾഡിങ്‌സ് ചെയർമാൻ ശ്രീ. കെ.ജി ബാബുരാജ്, മാഗ്നം ഇമ്പ്രിന്റ് സെയിൽസ്ഡയറക്ടർ ശ്രീ. അജിത് മാത്തൂർ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ശ്രീ. സതീഷ് നാരായണൻ, ജനറൽ കൺവീനർ ശ്രീ. പ്രവീൺ നായർ, വൈസ് പ്രസിഡണ്ട് ശ്രീ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
സെപ്റ്റംബർ 27 നു ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കാൻ പ്രശസ്ത പാചക വിദഗ്ധൻ ശ്രീ, ജയൻ ശ്രീഭദ്ര ചൊവ്വാഴ്ച ബഹറിനിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു. ഓണ സദ്യ കൂപ്പണുകൾക്കും അന്വേഷണങ്ങൾക്കും എൻ.എസ്.എസ് പ്രസിഡണ്ട് ശ്രീ. സന്തോഷ് കുമാർ 39222431 , ജനറൽ സെക്രട്ടറി ശ്രീ. സതീഷ് നാരായണൻ 33368466, ജനറൽ കൺവീനർ ശ്രീ. പ്രവീൺ നായർ 36462046, അനീഷ് ഗൗരി 35327457 , ഭാരവാഹികൾ ശ്രീ. ജയൻ എസ്. നായർ 39810554, രെഞ്ചു ആർ. നായർ 33989636 എന്നിവരെ വിളിക്കാവുന്നതാണ്.