‘അൽറീഫ് പാൻഏഷ്യ റെസ്‌റ്റോറന്റ്’ ഗ്രാൻറ് ഓപ്പണിംഗ് നാളെ(ഞായർ): അതിഥികളായി നൂറിൻ ഷെരീഫും മിഥുൻ രമേശും ബഹ്റൈനിലെത്തും

മനാമ: സോഫ്റ്റ് ഓപ്പണിംഗിലൂടെ ബഹ്റൈനിലെ റെസ്‌റ്റോറന്റ് മേഖലക്ക് പുതിയ മുഖം സമ്മാനിച്ച ‘അൽറീഫ് പാൻഏഷ്യ’ യുടെ ഗ്രാൻറ് ഓപ്പണിംഗ് സെപ്റ്റംബർ 22(ഞായർ) വൈകിട്ട് 6:30ന് നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ  ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ അതിഥികളായി പ്രശസ്ത സിനിമാ താരങ്ങളായ മിഥുൻ രമേശും നൂറിൻ ഷെരീഫും പങ്കെടുക്കും. ചുരുങ്ങിയ നാളു കൊണ്ട് തന്നെ ബഹ്റൈനിലെ ഭക്ഷണ പ്രേമികൾക്ക് നിരവധി വ്യത്യസ്തമായ രുചിക്കൂട്ടുകളിലൂടെ മികച്ച അനുഭവം സമ്മാനിക്കാൻ അൽ റീഫ് പാൻ ഏഷ്യക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ബഹ്റൈനിൽ ആദ്യമായി അവതരിപ്പിച്ച ‘ചട്ടിച്ചോറും’ മറ്റു പ്രത്യേക വിഭവങ്ങളും ഇതിനോടകം തന്നെ പവിഴദ്വീപിൽ ഒരു ട്രെൻറായി മാറിയിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ‘അൽ റീഫ്’, ‘ബഹ്റൈൻ യുണീക്’ ഗ്രൂപ്പുമായി ചേർന്നാണ് ആദ്യ സംരംഭമായ ‘അൽറീഫ് പാൻഏഷ്യ’ക്ക് പിറവി നൽകിയിരിക്കുന്നത്. വിശാലമായ ഡൈനിംഗ് സൗകര്യവും വ്യത്യസ്തമായ ആംബിയൻസും അൽ റീഫ് പാൻ ഏഷ്യയുടെ പ്രത്യേകതയാണ്. മലബാർ, നോർത്ത് ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങൾക്ക് പ്രാമുഖ്യം നൽകി നിലവിലുള്ള രുചി വൈവിധ്യങ്ങളും മികച്ച സർവീസുകളും നിലനിർത്തി തന്നെ മികച്ച ഒരു പാർട്ടി ഹാളോട് കൂടിയാണ് അൽ റീഫ് പാൻ ഏഷ്യ ഗ്രാൻറ് ഓപ്പണിംഗിന് ഒരുങ്ങിയിരിക്കുന്നത്. ഒപ്പം എല്ലാത്തരം ഇവൻറുകൾക്കും ആവിശ്യമായ രീതിയിൽ മികച്ച ക്യാറ്ററിംഗ് സർവീസും ഒരുക്കിയിട്ടുണ്ട്.

മികച്ച രുചി വൈവിധ്യങ്ങളാൽ കുടുംബവും കൂട്ടുകാരുമൊക്കെയായി ഒഴിവുവേളകൾ ചിലവഴിക്കാൻ ഏറെ പേരും താൽപര്യപ്പെടുന്ന ഇടമായി തന്നെ അൽ റീഫ് പാൻ ഏഷ്യമാറി എന്നാണ് ചുരുങ്ങിയ നാൾക്കുള്ളിൽ കൈവരിച്ച ജനകീയത സാക്ഷ്യപ്പെടുത്തുന്നത്. സായാഹ്നങ്ങൾ ആനന്ദകരമാക്കാൻ ഒരുക്കിയ ടേക് എവേ കോഫീ ലോഞ്ചിനും മികച്ച പ്രതികരണമാണ്. ആദ്യ ഓണാഘോഷവും ഓണസദ്യയും അതിഗംഭീരമായി തന്നെ കൊണ്ടാടപ്പെട്ടു എന്നൊരു വസ്തുതയും ഈ സ്വീകാര്യതക്ക് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.