മനാമ: പടവ് കുടുംബ വേദി സംഘടിപ്പിച്ച ഈദ് – ഓണം ആഘോഷ പരിപാടി ‘ഈണം-2019’ ടെറസ് ഗാർഡൺ ഓഡിറ്റോറിയത്തിൽ നടന്നു. വിപുലമായ ഓണസദ്യയോടെ തുടങ്ങിയ പരിപാടിയിൽ അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് , സാമൂഹ്യ പ്രവർത്തകരായ സയീദ് റമദാൻ നദ്‌വി , കെ ടീ സലിം ,നിസാർ കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രത്യേക അഥിതികൾ ആയി പങ്കെടുത്ത റേഡിയോ അവതാരകരായ ആർ ജെ ഷിബു മലയിൽ , ആർ ജെ നൂർ എന്നിവർക്ക് പടവ് കുടുംബവേദിയുടെ ഉപഹാരം നൽകി. പടവ് എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.