തണൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടിക്കായ് വനിതാ വിഭാഗം യോഗം ഇന്ന്(ബുധൻ) കേരളീയ സമാജത്തിൽ

മനാമ: 2019 ജനുവരി 9 മുതൽ ബഹ്‌റൈനിൽ വെച്ച് നടക്കുന്ന തണൽ ഭിന്നശേഷി സ്‌കൂൾ വിദ്യാർത്ഥികളുടെ പരിപാടികളുമായി ബന്ധപ്പെട്ട് തണൽ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന വിപുലമായ യോഗം ബുധനാഴ്ച്ച രാത്രി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പവിഴത്തുരുത്തിലെ വിവിധ സാമൂഹിക സംഘടനകളുടെ വനിതാ വിഭാഗം അംഗങ്ങൾക്കും എല്ലാവർക്കും ഒരു പോലെ പങ്കെടുക്കാവുന്ന പൊതുയോഗം കൃതം 8 മണിക്ക് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 35121352, 39597875 എന്നീ നമ്പറുുകളിൽ ബന്ധ്ധപ്പെടാം.