മനാമ : ബഹ്റൈനിലെ റോഡിലൂടെ നഗ്നനായി നടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുന്ന ഏഷ്യൻ വംശജനാണ് പൊലീസ് പിടിയിലായത്. ഹൂറയിലെ റോഡിലൂടെയാണ് ഇയാൾ നഗ്നനായി നടന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വീറ്റിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത വിവരം പുറത്തു വന്നത്.
നവംബർ അവസാനത്തിൽ റോഡിലൂടെ നഗ്നയായി നടന്ന വിദേശ വനിത അറസ്റ്റിലായിരുന്നു. ലഹരി പദാർത്ഥമായ ഹാഷിഷ് ഉപയോഗത്തെ തുടർന്നാണ് ഷേഖ് സൽമാൻ ഹൈവേയിലൂടെ വിദേശ വനിത നഗ്നയായി നടന്നത്.