മനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും നാഷണൽ മോട്ടോർ കമ്പനിയും ചേർന്ന് വാഹനങ്ങൾക്കായുള്ള ആദ്യത്തെ സ്വകാര്യ ട്രാഫിക് പരിശോധന കേന്ദ്രം ഉദ്ഘാടനം ചെയ്തു. സേവനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ സംരഭം നടപ്പാക്കിയത്. കാറുകൾക്കുള്ള സാങ്കേതിക പരിശോധന പതിവുപോലെ വകുപ്പ് തന്നെ തുടരും. പൊതുജനങ്ങൾക്ക് സേവനങ്ങൾ സുഗമമാക്കുന്നതിനും ഡയറക്ടറേറ്റിലെ ജോലിഭാരം ലഘൂകരിക്കുന്നതിനുമായി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ അനുവദിക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായി ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ പറഞ്ഞു. പ്രതിവർഷം 450000 വാഹനങ്ങൾ വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
