പാക്ട് ബഹ്‌റൈൻ ‘പൊന്നോണം 2019’ സെപ്റ്റംബർ 27 ന്; പരിപാടിയോടനുബന്ധിച്ച് നടത്തിയ പായസമത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ(പാക്ട്) സെപ്റ്റംബർ 27 ന് ഇന്ത്യൻ സ്കൂളിൽ വച്ച് ‘പൊന്നോണം 2019’ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ചു ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹോട്ടൽ കാൾട്ടണിൽ വച്ച് പാക്ട് , അമിഗോ ഇവെന്റ്സ് മാനേജ്മെന്റുമായി സഹകരിച്ചുകൊണ്ടു വിപുലമായി പായസമത്സരം സംഘടിപ്പിച്ചു.

ഇരുപത്തിൽപരം സ്ത്രീകൾ തങ്ങളുടെ കലിനെറി സ്കിൽസ് മാറ്റുരച്ച മൽസരത്തിൽ “പഞ്ചധാന്യം” കൊണ്ടുണ്ടാക്കിയ പായസത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷെഫ് ബാലനും ഷെഫ് സുരേഷും ടിറ്റിയും വിധികർത്താക്കൾ ആയി എത്തിയ മത്സരം മികവ് കൊണ്ട് ശ്രദ്ധേയമായി.

നാട്ടിൽ നിന്നും വരുത്തിയ കുക്ക് ഉണ്ടാക്കുന്ന സദ്യയും കളർഫുൾ ആയ എന്റർടൈൻമെന്റ് പ്രോഗ്രാംസും ആയി പാക്ട് പൊന്നോണം കൊണ്ടാടുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കൂപ്പണുകൾക്കായി 39814968 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.