മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി എച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം അദ്ദേഹത്തിന്റെ 36 ആം ചരമ വാർഷിക ദിനമായ സെപ്തംബര് 28 നു ശനിയാഴ്ച രാത്രി 8 മണിക്ക് മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
പരിപാടിയോടനുബന്ധിച്ചു വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രവാസി പുരുഷന്മാർക്കും, വനിതകൾക്കും, വിദ്യാർത്ഥികൾക്കുമായി പ്രബന്ധ മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒന്നാം സമ്മാന വിജയിക്ക് ആകർഷകമായ സമ്മാനം കൊടുക്കുന്നതാണ്.
പ്രവാസി പുരുഷ, വനിതാ വിഭാഗത്തിന് പ്രത്യേകമായി സി എച് എന്ന നവോഥാന നായകൻ വിഷയത്തെ ആസ്പദമാക്കിയും വിദ്യാർത്ഥികൾ സാഹിത്യകാരനായ സി എച് എന്ന വിഷയത്തെ ആസ്പദമാക്കിയുമായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക.
സ്വന്തം കൈയ്യെഴുത്തിൽ എഴുതിയ എൻട്രികൾ 2 പേജിൽ (A4) കവിയുകയോ ഇരുപുറങ്ങളിലും എഴുതുകയോ ചെയ്യരുത്. സീൽ ചെയ്ത കവറിന് പുറത്ത് പേര്, മൊബൈൽ നമ്പർ, CPR നമ്പർ എഴുതി 26,09,2019 വ്യാഴാഴ്ച രാത്രി 9 മണിക്ക് മുമ്പായി മനാമ കെഎംസിസി ഓഫീസിൽ ഏല്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 39285605, 35580872, 39835230 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.