കെ സി എ മാഗ്നം ഇമ്പ്രിന്റ് സർഗോത്സവ് 2019 അവാർഡ് നിശയും ഓണം പൊന്നോണം ഗ്രാൻഡ് ഫിനാലെയും ശ്രദ്ധേയമായി

kca

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ വർണാഭമായ കെ സി എ മാഗ്നം ഇമ്പ്രിന്റ് സർഗോത്സവ് അവാർഡ് നിശയും ഓണം പൊന്നോണം ഗ്രാൻഡ് ഫിനാലെയും കെസിഎ വികെഎൽ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 20 നു വിവിധ കലാപരിപാടികളോടെ നടന്നു.

മുഖ്യ അതിഥി മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ പ്രശസ്തനായ ശ്രീ ശ്രീകുമാരൻ തമ്പി ആയിരുന്നു. കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ ശ്രീ ശ്രീകുമാരൻ തമ്പിയുടെ പ്രസംഗം കരഘോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്.

ജഗദിഷ് എസ് നായർ (ഓപ്പറേഷൻ മാനേജർ മാഗ്നം ഇമ്പ്രിൻറ്), ആകാശ് നൈൻവാൾ (എക്സിക്യൂട്ടീവ് ഡയറക്ടർ & ജനറൽ മാനേജർ യു എ ഇ എക്സ്ചേഞ്ച്) & ആൻ്റണി റോച് (ഇന്ത്യൻ ഡിലൈറ്സ് റെസ്‌റ്റോറന്റ് ഡയറക്ടർ) എന്നിവർ അതിഥികളായിരുന്ന ചടങ്ങിൽ കെ സി എ ജനറൽ സെക്രട്ടറി ശ്രീ വർഗീസ് ജോസഫ് സ്വാഗതവും പ്രസിഡന്റ് ശ്രീ സേവി മാത്തുണ്ണി അധ്യക്ഷപ്രസംഗവും നടത്തി.

സർഗോത്സവ് ജോയിൻറ് കൺവീനർ ശ്രീ റോയ് സി ആൻ്റണി, ഓണം ജനറൽ കൺവീനർ ശ്രീ ജോഷി വിതയത്തിൽ, വൈസ് പ്രസിഡന്റ് നിത്യൻ തോമസ് എന്നിവരും സംസാരിച്ചു. ഐ സി ആർ എഫ് ചെയർമാൻ ശ്രീ അരുൾദാസ് തോമസ്, കെ സി എ പാട്രൺ ശ്രീ പി പി ചാക്കുണ്ണി കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ വർഗീസ് കാരക്കൽ, ദാദാഭായ് കൺസ്ട്രക്ഷൻ സി ഇ ഓ ശ്രീ അജിത് കുമാർ, സമൂഹത്തിൻറെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ, കെ സി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കെ സി എ അംഗങ്ങൾ തുടങ്ങി 350 ഇൽ അധികം ആൾക്കാർ പങ്കെടുത്തു. ചടങ്ങിൽ മുഖ്യ അതിഥി ശ്രീകുമാരൻ തമ്പിക്കും മാഗ്നം ഇമ്പ്രിന്റ്റിനും യു എ ഇ എക്സ്ചേഞ്ചിനും ഉപഹാരം നൽകി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!