ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൗദി സന്ദര്‍ശിക്കും

ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൗദി സന്ദര്‍ശിക്കും. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഒക്ടോബർ 27,28 തീയ്യതികളിലായിരിക്കും പ്രധാനമന്ത്രി സൗദി സന്ദര്‍ശനം നടത്തുക. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സൗദി സന്ദർശനം നടത്തുന്നത്. റിയാദിലെ എക്സിബിഷൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുങ്ങുന്നത്. നരേന്ദ്രമോദി 2016ല്‍ സൗദി സന്ദര്‍ശിച്ചിരുന്നു.