‘പവിഴ ദ്വീപിലെ പൊന്നാനിക്കാർ കൂട്ടായ്മ’ സ്പീക്കർ ശ്രീരാമകൃഷ്ണനെ സന്ദർശിച്ചു

മനാമ: ബഹ്റൈനിലെ പൊന്നാനിക്കാരുടെ സൗഹൃദ കൂട്ടായ്മയായ ‘പവിഴ ദ്വീപിലെ പൊന്നാനിക്കാർ’ എന്ന സംഘടന ബഹ്റൈനിലെത്തിയ കേരളാ നിയമസഭാ സ്പീക്കറും പൊന്നാനി മണ്ഡലം എം എൽ എ യുമായ ശ്രീരാമകൃഷ്ണനെ സന്ദർശിച്ചു. പ്രസിഡന്റ് ശ്രീ .സുജേഷ് ഉപഹാരം നൽകി. പൊന്നാനിക്കാരുടെ ഈ കൂട്ടായ്മ എല്ലാ ജീവ കാരുണ്യ പ്രവൃത്തനത്തിലും , മറ്റും പ്രവൃത്തിക്കാൻ കഴിയട്ടെ എന്നാശംസിച്ചു. executive അംഗങ്ങളായ പ്രദോഷ് , സമീർ, ഫസലുറഹ്മാൻ, മൊയ്തീൻ, റസാഖ്, പ്രസാദ് , സുജേഷ് എന്നിവർ സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.