ദാറുല്‍ ഈമാന്‍ കേരള വിഭാഗം റിഫ മദ്രസ പ്രവേശനോല്‍സവം സംഘടിപ്പിച്ചു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം റിഫ മദ്രസ പ്രവേശനോല്‍സവം സംഘടിപ്പിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച പശ്ചാത്തലത്തിലാണ് പുതുതായി മദ്രസയില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനായി പ്രത്യേക പരിപാടി ഒരുക്കിയത്. കാമ്പസ് ഇന്‍ചാര്‍ജ് പി.എം അഷ്റഫ് പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് മുഹമ്മദ് ആദില്‍, എ. അഹ്മദ് റഫീഖ്, അബ്ദുല്‍ ഹഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ സി.എം മുഹമ്മദ് അലി, സക്കീര്‍ ഹുസൈന്‍, ലുലു അബ്ദുല്‍ ഹഖ്, ഷാനി ഷക്കീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.