ഫ്രന്റ്സ് സോഷ്യൽ അസോസ്സിയേഷൻ വനിതാ വിഭാഗം റിഫ ഏരിയ കലാ സാഹിത്യ വേദി സ്ത്രീകൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസ്സിയേഷൻ വനിതാ വിഭാഗം റിഫ ഏരിയ കലാ സാഹിത്യ വേദി സ്ത്രീകൾക്കായി ‘ഉണർവ്വ്’ എന്ന പേരിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഫ്രന്റ്സ് റിഫ ഏരിയ വനിതാ ഓർഗനൈസർ സഈദ റഫീഖ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം പ്രദാനം ചെയ്യാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കട്ടെ എന്ന് അവർ ആശംസിച്ചു.

കസേരകളി, പഞ്ചഗുസ്തി, സൂചിയിൽ നൂൽ കോർക്കൽ, ലെമൺ & സ്പൂൺ റേസ്, ആനക്ക് വാൽ വരക്കൽ തുടങ്ങിയ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ആവേശകരമായിരുന്നു. മേഘ ഷിനുരാജ്, അനീഷ യൂസഫ്, രേഷ്മ ഇസ്മയിൽ, ഫാത്തിമ സാലിഹ്, ഷിബിന ഹാഷിം, ലുലു അബ്ദുൽ ഹഖ്, സജ്ന മുഹമ്മദ് എന്നിവർ വിവിധ ഇനങ്ങളിൽ വിജയികളായി. റുഫൈദ റഫീഖ്, ഷിജിന ആഷിഖ്, ഷഹ്ല ഫസൽ, നസീല ഷഫീഖ് എന്നിവർ വിധി കർത്താക്കളായിരുന്നു. റിഫ യൂനിറ്റ് പ്രസിഡൻറ് ബുഷ്റ റഹിം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രഹ്ന ആദിൽ സ്വാഗതവും ഷാനി സക്കീർ നന്ദിയും പറഞ്ഞു.