ദില്ലി: ആറ് മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥ കൂടാതെ പ്രവാസികൾക്കും ഇനി മുതൽ ആധാർ കാർഡ് ലഭിക്കും. ആധാർ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയാണ് ആധാർ കാർഡ് അനുവദിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. പാസ്പോർട്ട്, താമസ രേഖ, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകൾക്കൊപ്പം നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇനി മുതല്‍ ആധാർ കാർഡിന് അപേക്ഷിക്കാം. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ആധാർ കാർഡിന് അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് നിലവിൽ പ്രവാസികളുടെ ആവശ്യം. പുതിയ ഉത്തരവ് പുറത്തിറങ്ങിയതോടെ പ്രവാസികൾക്കും ഇനി മുതൽ വേഗത്തിൽ ആധാർ കാർഡ് ലഭിക്കും.
