കെ.സി.ഇ.സി ബൈബിള്‍ ക്വിസ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ. സി. ഇ. സി.) അതില്‍ അംഗങ്ങള്‍ ആയ ദേവാലയങ്ങളിലെ മുതിര്‍ന്നവര്‍ക്കായ് “ബൈബിള്‍ ക്വിസ്” സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച്ച 3 മണി മുതല്‍ ബഹറൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരീഷില്‍വച്ചാണ്‌ മത്സരം നടത്തിയത്. കെ.സി.ഇ.സി. പ്രസിഡണ്ട് റവ. ഫാദര്‍ ഷാജി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തിന്‌ ജനറല്‍ സെക്രട്ടറി ശ്രീമതി ജോ തോമസ് സ്വാഗതവും ക്വിസ് കോഡിനേറ്റര്‍ മോനി ഓഡിക്കണ്ടത്തില്‍ നന്ദിയും അറിയിച്ചു. ക്വിസ് കണ്വ്വീനര്‍ റവ. സുജിത് സുഗതന്‍ മത്സരത്തിന്റെ നിയമാവലികള്‍ പരിചയപ്പെടുത്തി.

ബഹ്‌റൈനിലെ പ്രമുഖ ക്വിസ് മാസ്റ്റര്‍ ആയ ജിജു വര്‍ഗീസ്, മൊബൈല്‍ ആപ്പ് ഉള്‍പ്പടെ വ്യത്യസ്തങ്ങളായ റൗണ്ടുകൾ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ “ബൈബിള്‍ ക്വിസ്” മത്സരാത്ഥികള്‍ക്കും കാണികള്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. ബഹ്‌റൈൻ സി. എസ്. ഐ. സൗത്ത് കേരളാ പാരീഷ് ഒന്നാം സ്ഥാനത്തും സെന്റ് പീറ്റേഴ്സ് യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് രണ്ടാം സ്ഥാനത്തും മാര്‍ത്തോമ്മാ പാരീഷ് ബഹറൈന്‍ മൂന്നാം സ്ഥാനവും കരസ്തമാക്കി.