സിബിഎസ്ഇ ബഹ്‌റൈൻ ക്ലസ്റ്റർ ടെന്നീസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ

മനാമ: ഈ വർഷത്തെ സിബിഎസ്ഇ ബഹ്‌റൈൻ ക്ലസ്റ്റർ ടെന്നീസ് ചാമ്പ്യൻഷിപ്പിrൽ നാലിൽ മൂന്ന് വിഭാഗങ്ങളിലും ഇന്ത്യൻ സ്‌കൂൾ ജേതാക്കളായി. അണ്ടർ 19, 17 ഗേൾസ് ചാമ്പ്യൻഷിപ്പുകളും അണ്ടർ -17 ബോയ്‌സ് ചാമ്പ്യൻഷിപ്പുമാണ് ഇന്ത്യൻ സ്‌കൂൾ കരസ്ഥമാക്കിയത്. കമ്രാൻ മുഹമ്മദ്, ആൽ‌സ്റ്റൺ അലക്സാണ്ടർ ഡിസൂസ, സുവാൻ സൂരജ്, അബ്ദുൽ അസീസ്  എന്നിവർ ഉൾപ്പെടുന്നതാണ് ആൺകുട്ടികളുടെ ടീം. പെൺകുട്ടികളുടെ ടീമിൽ നെവെറ്റ വിനോദ്, ഐമാൻ താരിഖ്, ഷെവാനി വിനോദ്, ഡാനിയ താരിക്ക് എന്നിവരും ഉൾപ്പെട്ടു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം എൻ, അഡ്വ ബിനു മണ്ണിൽ വർഗീസ്, ദീപക് ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ടെന്നീസ് ടീം അംഗങ്ങളെയും കോച്ച് സി എം ജുനിത്തിനെയും അഭിനന്ദിച്ചു.