മനാമ: കൊല്ലം പ്രവാസി കമ്മ്യുണിറ്റി ബഹ്‌റൈൻ അംഗങ്ങള്‍ക്കായി സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും, അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. അംഗങ്ങൾക്കായി അന്നേ ദിവസം അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രത്യേക മെഡിക്കൽ ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ലോകത്തെ പ്രമുഖർ ഓണാഘോഷത്തിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.