അറബിക്കടലില്‍ രൂപപ്പെട്ട “ഹിക്ക” ചുഴലിക്കാറ്റ് ഒമാന്‍റെ പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിച്ചു

മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട “ഹിക്ക” ചുഴലിക്കാറ്റ് ഒമാന്‍റെ പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിച്ചു. അൽ വുസ്ത ഗവര്‍ണറേറ്റിലെ ദുഃഖമിലാണ് ഹിക്ക ആഞ്ഞടിച്ചത്. അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പടിഞ്ഞാറന്‍ ഭാഗത്ത് വീശിയ കാറ്റിൽ കെട്ടിടങ്ങൾക്കും മറ്റും നാശ നഷ്ടങ്ങൾ സംഭവിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല. ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചു. തീരദേശങ്ങളില്‍ താമസിക്കുന്നവരും ബീച്ചിൽ സന്ദർശനം നടത്തുന്നവരും ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.