bahrainvartha-official-logo
Search
Close this search box.

സൗദി അരാംകോയുടെ എണ്ണ ഉത്പാദനം 75 ശതമാനം പുനഃസ്ഥാപിച്ചു

aramco

റിയാദ്: സെപ്തംബര്‍ 14 ന് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച സൗദി അരാംകോയുടെ എണ്ണ ഉത്പാദനം 75 ശതമാനം പുനഃസ്ഥാപിച്ചു. സൗദി അരാംകോയുടെ ഖുറൈസ്, അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ഹൂതി വിമതരുടെ ഡ്രോൺ ആക്രമണമുണ്ടായത്. 5.7 ദശലക്ഷം ബാരലിന്റെ എണ്ണ ഉത്പാദനമാണ് അരാംകോയുടെ തകരാറുകള്‍ മൂലം കുറഞ്ഞത്. ഈ മാസം അവസാനത്തോടെ തന്നെ എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലാക്കുമെന്ന് സൗദി ഊര്‍ജമന്ത്രി അറിയിച്ചു. 1.4 ദശലക്ഷം ബാരലിന്റെ എണ്ണ ഉത്പാദനമാണ് ഇപ്പോൾ കുറവുള്ളത്. ഇത്‌ അടുത്തയാഴ്ചയോടെ പരിഹരിക്കുമെന്നാണ് അരാംകോ അധികൃതർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!