കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രചരണാര്‍ത്ഥം ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഇന്ന് യുഎഇയില്‍

അബുദാബി:കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഇന്ന് യുഎഇയിലെത്തും. ഷാര്‍ജ റയാന്‍ ഹോട്ടലിൽ ഇന്ന് രാത്രി എട്ടുമണിക്ക് നടക്കുന്ന ആദ്യ പ്രചരണ പരിപാടിയിൽ മന്ത്രി പങ്കെടുക്കും. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നാളെ രാവിലെ 10 മണിയ്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. തോമസ് ഐസക് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ അബുദാബി മേഖലാ ഉദ്ഘാടനം നിര്‍വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അല്‍ഐനിലും രാത്രി എട്ട് മണിക്ക് ദേറയിലും വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.