മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ വർണാഭമായ ‘കെ സി എ മാഗ്നം ഇമ്പ്രിന്റ് സർഗോത്സവ്’ അവാർഡ് നിശയും ഓണം പൊന്നോണം ഗ്രാൻഡ് ഫിനാലെയും കെസിഎ വികെഎൽ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 20 നു വിവിധ കലാപരിപാടികളോടെ നടന്നു. മുഖ്യ അതിഥി മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ പ്രശസ്തനായ ശ്രീകുമാരൻ തമ്പി ആയിരുന്നു. കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ ശ്രീകുമാരൻ തമ്പിയുടെ പ്രസംഗം കരഘോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്.
ജഗദിഷ് എസ് നായർ (ഓപ്പറേഷൻ മാനേജർ മാഗ്നം ഇമ്പ്രിൻറ്), ആകാശ് നൈൻവാൾ (എക്സിക്യൂട്ടീവ് ഡയറക്ടർ & ജനറൽ മാനേജർ യു എ ഇ എക്സ്ചേഞ്ച്) & ആൻ്റണി റോച് (ഇന്ത്യൻ ഡിലൈറ്സ് റെസ്‌റ്റോറന്റ് ഡയറക്ടർ) എന്നിവർ അതിഥികളായിരുന്ന ചടങ്ങിൽ കെ സി എ ജനറൽ സെക്രട്ടറി ശ്രീ വർഗീസ് ജോസഫ് സ്വാഗതവും പ്രസിഡന്റ് ശ്രീ സേവി മാത്തുണ്ണി അധ്യക്ഷപ്രസംഗവും നടത്തി. സർഗോത്സവ് ജോയിൻറ് കൺവീനർ ശ്രീ റോയ് സി ആൻ്റണി, ഓണം ജനറൽ കൺവീനർ ശ്രീ ജോഷി വിതയത്തിൽ, വൈസ് പ്രസിഡന്റ് നിത്യൻ തോമസ് എന്നിവരും സംസാരിച്ചു. ഐ സി ആർ എഫ് ചെയർമാൻ ശ്രീ അരുൾദാസ് തോമസ്, കെ സി എ പാട്രൺ ശ്രീ പി പി ചാക്കുണ്ണി കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ വർഗീസ് കാരക്കൽ, ദാദാഭായ് കൺസ്ട്രക്ഷൻ സി ഇ ഓ ശ്രീ അജിത് കുമാർ, സമൂഹത്തിൻറെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, വിവിധ ക്ലബ്ബുക ളുടെയും സംഘടനകളുടെയും പ്രതിനിധികൾ, കെ സി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കെ സി എ അംഗങ്ങൾ തുടങ്ങി 350 ഇൽ അധികം ആൾക്കാർ പങ്കെടുത്തു.
ചടങ്ങിൽ മുഖ്യ അതിഥി ശ്രീകുമാരൻ തമ്പിക്കും മാഗ്നം ഇമ്പ്രിന്റ്റിനും യു എ ഇ എക്സ്ചേഞ്ചിനും ഉപഹാരം നൽകി ആദരിച്ചു.
ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെസിഎ അംഗങ്ങൾ ക്കായി നടത്തിയ 3 മാസം നീണ്ടുനിന്ന കലാകായിക മേളക്കാണ് 20 നു തിരശീല വീണത്. അംഗങ്ങളുടെയും അവരുടെ കുടുംബാങ്ങളുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക, സാഹിത്യം കലാകായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുക, എന്നീ ലക്ഷ്യത്തോടെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു കുടുംബ അന്തരീക്ഷത്തിൽ ഒത്തൊരുമയോടെ ആണ് ഈ കലാകായിക മേള നടത്തിയതെന്ന് പ്രസിഡൻറ് ശ്രീ. സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ് എന്നിവർ പറഞ്ഞു.
സർഗോത്സവ് 2019 ൻറെ സുഗമമായ നടത്തിപ്പിനു ചുക്കാൻ പിടിച്ചത് ജനറൽ കൺവീനർ ആയ ശ്രീ. ഷിജു ജോണും, ജോയിൻറ് കൺവീനർ ആയ ശ്രീ. റോയ്. സി. ആൻ്റണിയും ആണ്.
800 ഇലധികം ട്രോഫികളും മെഡലുകളും വിജയികൾക്ക് വിതരണം ചെയ്തു.
ഹൗസ് ചാമ്പ്യൻഷിപ് അവാർഡ് ഗ്രീൻ ആർമി 2037 പോയിന്റുകൾ നേടി കരസ്ഥമാക്കി. റണ്ണർ അപ്പായ ബ്ലൂ ബോക്സർസ് 1610 പോയിന്റ്കൾ നേടിയപ്പോൾ റെഡ് ബുൾസ് 1164 പോയിന്റുകൾ നേടി മൂന്നാം സ്ഥാനവും ഓറഞ്ച് ഹീറോസ് 701 പോയിന്റുകൾ നേടി നാലാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രൂപ്പ് സ്റ്റാർ അവാർഡ് ജേതാക്കൾ:
ഗ്രൂപ്പ് 1 (2012 ഏപ്രിൽ 1നും 2019 മാർച്ച് 31 നും ഇടയിൽ ജനിച്ചവർ): മെർലിൻ ആൻ ബിജോയ്
ഗ്രൂപ്പ് 2 (2007 ഏപ്രിൽ 1 നും 2012 മാർച്ച് 31 നും ഇടയിൽ ജനിച്ചവർ): റേച്ചൽ വൈ ജോൺ
ഗ്രൂപ്പ് 3 (2001 ഏപ്രിൽ 1 നും 2007 മാർച്ച് 31 നും ഇടയിൽ ജനിച്ചവർ): ജെനിറ്റ ജോയ്‌സൺ
വനിതകൾ (2001 ഏപ്രിൽ 1 നു മുൻപ് ജനിച്ച വനിതകൾ): ആഷ്‌ന വർഗീസ്
പുരുഷന്മാർ (2001 ഏപ്രിൽ 1 നു മുൻപ് ജനിച്ച പുരുഷന്മാർ): ബൈജു എബ്രഹാം
ഖേൽ രത്ന അവാർഡ് ജേതാക്കൾ:
ഗ്രൂപ്പ് 2: ജോബൽ ജെയ്സൺ
ഗ്രൂപ്പ് 3: ഐറിൻ റോസ് ബിജോയ്
വനിതകൾ: ജാൻ പീറ്റർ
പുരുഷന്മാർ: ജിജോ കെ ജോയ്
ഇൻസ്പയറിങ് ഫാമിലി അവാർഡ് ബിജോയ് & ഫാമിലി കരസ്ഥമാക്കി.
കൂടാതെ മറ്റു വ്യക്തിഗത & ഗ്രൂപ്പ് മത്സര ഇനങ്ങളായ സ്കിറ്റ്, നിശ്ചല ദൃശ്യം, കിച്ചൺ മ്യൂസിക് ബാൻഡ്, പാചക മത്സരം, ജനറൽ ക്വിസ്, ബൈബിൾ ക്വിസ്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, പ്രശ്ചന്ന വേഷം, ഫാഷൻ ഷോ, മിമിക്രി, പ്രസംഗ മത്സരം (ഇംഗ്ലീഷ് & മലയാളം), ആക്ഷൻ സോങ്ങ്, കഥാ രചന (ഇംഗ്ലീഷ് & മലയാളം), കവിതാ രചന (ഇംഗ്ലീഷ്, മലയാളം), കവിതാ പാരായണം (ഇംഗ്ലീഷ് & മലയാളം), ചലച്ചിത്ര ഗാനാലാപനം, ക്രിസ്ത്യൻ ഭക്തി ഗാനം, നാടൻ പാട്ട്, കഥപറച്ചിൽ, ചിത്ര രചന, പെയിന്റിങ്, മെമ്മറി ടെസ്റ്റ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, വടംവലി, കാർഡ് 56, ഓട്ടമത്സരം, റിലേ, തുടങ്ങിയ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.
ഓണാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ബഹ്‌റിനിലെ വിവിധ ടീമുകൾ പങ്കെടുത്ത പൂക്കളമത്സരം, വടംവലി മത്സരം, പായസമത്സരം, ഓണപ്പാട്ട് മത്സരം എന്നീ വിജയികൾക്കുള്ള സമ്മാനദാനവും മുഖ്യ അതിഥി നിർവഹിച്ചു.
നേരത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കെ സി എ സ്വരലയ മ്യൂസിക് ക്ലബ് നടത്തിയ ലൈവ് ഓർക്കസ്ട്ര ഗാനമേളയിൽ ബഹ്‌റിനിലെ പ്രമുഖ ഗായകരായ രാജീവ് വെള്ളിക്കോത്ത്, സോബിൻ ജോസ്, ബിജു എം സതീഷ്, ജഗൻ മോഹൻ, ശ്രീജിത്ത്, അരുൾദാസ് തോമസ്, ഷാൻ, ഷാജൻ, ഗോപൻ, ജൈമോൻ, സജി പോൾ, രെമ്യ പ്രമോദ്, മഹിമ, ദേവി, ശീതൾ തുടങ്ങിയവർ മനോഹരമായ 25 ഓളം ഗാനങ്ങൾ അവതരിപ്പിച്ചു. ഓർക്കസ്ട്ര ടീമിന് റഫീഖ്, ജോബ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.