ഹര്‍ത്താലില്‍ വ്യാപക അക്രമം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, തവന്നൂരില്‍ സി.പി.എം ഓഫീസ് കത്തിച്ചു

ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ വ്യാപക അക്രമം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി . പാലക്കാട് വായനശാല തീ വെച്ച് നശിപ്പിച്ചു . മലപ്പുറം തവന്നൂരില്‍ സി.പി.എം ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ കത്തിച്ചു .

അക്രമങ്ങളുമായി ബന്ധപ്പെട്ട് 9 പേരെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊന്നാനിയില്‍ കട അടപ്പിക്കാനെത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരിയില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമമുണ്ടായി. ഹോട്ടലിന് നേരെ കല്ലേറുമുണ്ടായി. പയ്യന്നൂർ, പെരുമ്പ, എടാട്ട് ഭാഗങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കല്ലേറ്. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. മുക്കത്തും പന്നിക്കോടും ഹര്‍ത്താനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിച്ചും മറ്റും ഗതാഗതം തടസ്സപ്പെടുത്തി. കുന്ദമംഗലം, പാറോപ്പടി, എരഞ്ഞിപ്പാലം ഭാഗങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ആലപ്പുഴ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യു.ഡി.എഫ് കരിദിനം ആചരിക്കും. സെക്രട്ടേറിയറ്റിലേക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!