മാസ് ബഹ്‌റൈൻ ‘അമൃതവർഷം 66’: അമൃത സേവാ പുരസ്കാരം ചന്ദ്രൻ തിക്കോടിയ്ക്ക് സമർപ്പിച്ചു

മനാമ: മാതാ അമൃതാനന്ദമയീദേവിയുടെ 66 മത് ജന്മദിനം അമൃതവർഷം 66 ബഹ്‌റൈൻ മാസ് സെന്റെറിൽ ഭകതിനിർഭരമായി ആഘോഷിച്ചു. 9 മണിയ്ക്ക് ശ്രീപാദപൂജയോട് കൂടി തുടങ്ങിയ ചടങ്ങുകൾ 2 മണിയ്ക്ക് മഹാ ആരതിയോട് കൂടി സമാപിച്ചു. മാതാ അമൃതാനന്ദമയീ സേവാ സമിതിയുടെ പ്രഥമ അമൃതസേവ പുരസ്കാരം അമ്മയുടെ ജന്മദിനത്തിൽ മാസ് സെന്റെറിൽ വച്ച് കോർഡിറ്റേർ സുധീർ തിരുനിലത്ത് ശ്രീ ചന്ദ്രൻ തീക്കോടിയ്ക്ക് സമർപ്പിച്ചു.

ബഹ്‌റൈനിലെ കഴിഞ്ഞ 26 വർഷത്തെ ആതുരസേവാപ്രവർത്തനമാണ് ആദ്ദേഹത്തിനെ അമൃത സേവാ പുരസ്കാരത്തിന് അർഹനാക്കിയത് എന്ന് ബഹ്‌റൈൻ സമിതി കോർഡിനേറ്റർ ശ്രീ.സുധീർ തിരുനിലത്ത് അറിയിച്ചു.