ബഹ്റൈനിലെത്തുന്ന ആർ.സി.സി ഡോക്ടർ കെ ആർ രാജീവുമായി സംവദിക്കാൻ കാൻസർ കെയർ ഗ്രൂപ്പ് അവസരം ഒരുക്കുന്നു

മനാമ: ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തുന്ന റീജണൽ കാൻസർ സെന്റർ (ആർ. സി. സി) ലെ ഡോ: കെ. ആർ. രാജീവ് നെ കാൻസർ രോഗികൾക്ക് കാണുവാനും, പൊതു സമൂഹത്തിന് ഡോക്ടറുമായി സംവദിക്കാനുമായി കാൻസർ കെയർ ഗ്രൂപ്പ്‌ , കേരള കത്തോലിക്ക്‌ അസോസിയേഷൻ ഹാളിൽ അവസരം ഒരുക്കുമെന്ന് ഗ്രൂപ്പ് പ്രസിഡന്റ്‌ ഡോ: പി. വി. ചെറിയാൻ, ജന. സെക്രട്ടറി കെ.ടി. സലിം എന്നിവർ അറിയിച്ചു.

ഒക്ടോബർ 3 വ്യാഴാഴ്ച വൈകീട്ട് 4:30 മുതൽ 6:30 വരെ മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്ത കാൻസർ രോഗികളെ സൗജന്യമായി ഡോ: രാജീവ് പരിശോധിക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യും. അതിനായി കാൻസർ കെയർ ഗ്രൂപ്പ് ഹോസ്പിറ്റൽ വിസിറ്റ് ഇൻചാർജ് ജോർജ് കെ. മാത്യു (33093409) രജിസ്‌ട്രേഷൻ ഇൻചാർജ് അബ്ദുൽ സഹീർ ‭(33197315‬) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. കാൻസർ രംഗത്തെ നൂതന ചികിത്സാ- പ്രതിരോധ വിഷയത്തിൽ വൈകീട്ട് 7 മണി മുതൽ ഡോ: രാജീവ് പൊതു സമൂഹത്തിനായി ബോധവൽക്കരണ ക്ലാസ്സ്‌ നൽകും. സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കും. തല്പരരായ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.