ബഹ്റൈൻ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ‘ഓണ നിലാവ്’ ലോഗോ പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “ഓണ നിലാവ്” ലോഗോ പ്രകാശനം ചെയ്തു. അരുവിക്കര എം.എൽ.എ ശബരീനാഥ്‌ ജില്ല കമ്മിറ്റി ഭാരവാഹികളിൽ നിന്ന് ലോഗോ ഏറ്റു വാങ്ങിയാണ് പ്രകാശനം നിർവ്വഹിച്ചത്. വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന ഓണ നിലാവ് മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ 11 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് കെസിഎ ഹാളിൽ വെച്ച്നടക്കുന്ന ഓണ നിലാവിൽ ബഹ്‌റൈനിലെ പ്രശസ്തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന കല വിരുന്നുമുണ്ടായിരിക്കും.

സൽമാനിയ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ചെമ്പൻ ജലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട് സ്വാഗതം പറഞ്ഞു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിരാജു കല്ലുംപുറം, ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം,ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി കെസി ഫിലിപ്പ് ,ഒഐസിസി ദേശീയ സെക്രട്ടറി ജവാദ് വക്കം, പ്രോഗ്രാം ജനറൽ കൺവീനർ ബഷീർ വെളിയങ്കോട്, ജില്ല കമ്മിറ്റി ഭാരവാഹികളായ സുമേഷ്, അബൂബക്കർ, റിയാസ്, കുഞ്ഞൂട്ടി പൊന്നാട്, ഷാനവാസ്, ദിലീപ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.