ദുബായിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 8 മരണം; 6 പേർക്ക് പരിക്ക്

ദുബായ്: മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെ മിനി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേർ മരിക്കുകയും 6 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മിര്‍ഡിഫ് സിറ്റി സെന്ററിന് മുന്നില്‍ ഷാര്‍ജ റൂട്ടിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.