ദുബായ് വാഹനാപകടം: മരിച്ച എട്ട് പേരും പ്രവാസികളാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു

ദുബായ്: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മിനിബസും ഹെവി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 8 പേരും പ്രവാസികളാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാനിയും ആറ് നേപ്പാളി സ്വദേശികളുമാണെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരിൽ അഞ്ചു പേരും ഇന്ത്യക്കാരാണ്. ഇവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ 4 പേരുടെ നില ഗുരുതരമാണ്. ദുബായ് – ഷാര്‍ജ റോഡില്‍ മിര്‍ദിഫ് സിറ്റി സെന്റര്‍ എക്സിറ്റിന് സമീപത്തുണ്ടായ അപകടത്തിൽ മിനി ബസ് ഡ്രൈവറും ഏഴ് യാത്രക്കാരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.