സ്താനാര്‍ബുദ ബോധവത്കരണം: ഷിഫയിൽ സൗജന്യ സെമിനാര്‍, ആര്‍സിസിയിലെ പ്രശസ്ത ഓണ്‍കോളജിസ്റ്റ് കെ.ആര്‍ രാജീവ് പങ്കെടുക്കും

Screenshot_20191001_112514

മനാമ: സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചാരണത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ നാലിന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സെമിനാര്‍ സംഘടിപ്പിക്കും. ബഹ്‌റൈന്‍ കെഎംസിസി വനിതാ വിഭാഗവുമായി സഹകരിച്ചാണ് പരിപാടി.

വൈകീട്ട് ആറു മുതല്‍ രാത്രി ഒന്‍പതുവരെ ഷിഫയില്‍ നടക്കുന്ന സെമിനാറില്‍ തിരുവനന്തപുരം ആര്‍സിസിയിലെ പ്രശസ്ത ഓണ്‍കോളജിസ്റ്റ് കെ.ആര്‍ രാജീവ് വിവിധ തരം സ്തനാര്‍ബുദങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. ‘സ്തനാര്‍ബുദം: സ്വയം പരിശോധനയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഷിഫ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലനും ‘സ്തനാര്‍ബുദം കണ്ടെത്തലും സ്‌ക്രീനിംഗും’ എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് അനീസ ബേബി നജീബും ക്ലാസ് എടുക്കും.

സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗൈനക്കോളജി, ഡര്‍മറ്റോളജി, പീഡിയാട്രിക്, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങിയവയില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍ കൂപ്പണ്‍ നല്‍കുമെന്ന് ഷിഫ മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ, സ്താനാര്‍ബുദ പരിശോധനയില്‍ 50 ശതമാനം ഡിസ്‌കൗണ്ടും നല്‍കും.

പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://docs.google.com/forms/d/e/1FAIpQLScv15n-DWYpxdj2GDGmLn0B60EG4ubdJ8lqyAbMnzhBNLTjGQ/viewform എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!