മനാമ: കേരള സോഷ്യൽ & കൾച്ചറൾ അസോസിയേഷൻ (എൻ.എൻ.എസ്) വിജയദശമി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രശസ്ത കവിയും എഴുത്തുകാരനുമായ കാവാലം അനിൽ ഒക്ടോബർ 5ന് ബഹറൈനിൽ എത്തും. എൻ.എസ്.എസ് ആസ്ഥാനത്ത് 6ന് ആരംഭിക്കുന്ന പരിപാടിയിൽ 8ന് രാവിലെ 5.30ന് മുതൽ അദ്ദേഹം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. വിദ്യാരംഭം ബുക്കിങ്ങിന് എൻ.എസ്.എസ് പ്രസിഡണ്ട് സന്തോഷ് 39222431, സെക്രട്ടറി സതീഷ് നാരായണൻ 36024060, സാഹിത്യവിഭാഗം സെക്രട്ടറി രെഞ്ചു ആർ നായർ 33989636 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.