bahrainvartha-official-logo
Search
Close this search box.

യുഎഇ 2020ലെ ഫെഡറൽ ബജറ്റ് പ്രഖ്യാപിച്ചു

budget

അബുദാബി: 2020ലെ ഫെഡറൽ ബജറ്റ് യുഎഇ പ്രഖ്യാപിച്ചു. സാമൂഹിക ക്ഷേമത്തിന് ഊന്നൽ നൽകിയാണ് ഫെഡറൽ ബജറ്റ് പ്രഖ്യാപിച്ചത്. 6030 കോടി ദിർഹത്തിൽ 42.3 ശതമാനവും സാമൂഹിക ക്ഷേമത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നി മേഖലയിലെ സമഗ്ര വികസനത്തിനായി വൻ തുക നീക്കിവെച്ചിട്ടുണ്ട്. ദുബായ് ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന സമിതിയിലാണ് ബജറ്റ് പ്രഖ്യാപിച്ചത്. രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളും ചികിത്സാ സൗകര്യങ്ങളും രാജ്യത്ത് സജ്ജമാക്കും. ഫെഡറൽ സാമ്പത്തിക സ്ഥിതിവിവര കണക്ക് അനുസരിച്ച് നടപ്പുസാമ്പത്തിക വർഷത്തിലെ വരുമാനവും പദ്ധതി വിഹിതവും നിർവഹണവും സമിതി വിലയിരുത്തി. അതോടൊപ്പം ഇത്തിഹാദ് റെയിൽ യുഎഇയുടെ ചരക്കുനീക്കത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സമിതി ചർച്ച ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ധനകാര്യ സഹ മന്ത്രി ഒബൈദ് ഹുമൈദ് അൽ തായർ, അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് ബെൽ ഹൈഫ് അൽ നുഐമി, സെൻട്രൽ ബാങ്ക് ഗവർണർ മുബാറക് റാഷിദ് അൽ മൻസൂരി എന്നിവരുടെയും സാന്നിധ്യത്തിലാണ് ബജറ്റ് പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!