വിശ്വകലാ സാംസ്കാരിക വേദി ബഹ്റൈൻ ‘പൊന്നോണം 2019’ ആഘോഷിച്ചു

മനാമ: വിശ്വകല സാംസ്കാരിക വേദി ബഹറൈൻ ഈ വർഷത്തെ ഓണാഘോഷം പൊന്നോണം 2019
എന്ന പേരിൽ സെപ്റ്റംബർ 27 ന് വിവിധ കലാപരിപാടികളോട് കൂടി ബാംഗ് സാംഗ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രോഗ്രാം കൺവീനർ രാജൻ എം എസ് പ്രോഗ്രാം കോർഡിനേറ്റർ മനോജ് പിലിക്കോട് എന്നിവരുടെ നേതൃത്വത്തിൽ വിശ്വകലയുടെ അനുഗ്രഹീത കലാകാരമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തെ ദൃശ്യവിസ്മയമാക്കി.

വിശ്വകലയുടെ പ്രസിഡൻറ് ശിവദാസൻ പി ആർ ന്റെ അദ്യക്ഷതയിൽ ജനറൽ സെക്രട്ടറി ത്രിവിക്രമൻ പി കെ സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്ത് ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണൻ പിള്ള, ജനറൽ സെക്രട്ടറി എം പി രഘു, BFC ജനറൽ മാനേജർ പാൻസിലി വർക്കി, ICRF സെക്രട്ടറി ജോൺ ഫിലിപ്പ്, നോർക്ക കൺവീനർ രാജേഷ് ചേരാവള്ളി, കെ ടി സലീം, സംസാ പ്രഡിഡന്റ് ജിജോ ജോർജ്, ചെമ്പൻ ജലാൽ, മാധ്യമം റിപ്പോർട്ടർ ഷമീർ മുഹമ്മദ് തുടങ്ങി ബഹ്റൈനിലെ മറ്റ് സംഘടനാ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ പ്രവാസികളുടെ കുട്ടികൾക്കായി എല്ലാ വർഷവും നടത്തി വരുന്ന ചിത്രശില്പ രചന മത്സരം വർണ്ണം സീസൺ 5 ന്റെ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. ചടങ്ങിൽ വിശ്വകല സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നന്ദി പ്രകാശനം അറിയിച്ചു.