ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഒക്ടോബർ 4ന് (വെള്ളിയാഴ്ച)

മനാമ: ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം’യുഡിഫ് കൺവെൻഷൻ ‘2019 ഒക്ടോബർ 4 വെള്ളിയാഴ് രാത്രി 7.30 മണിക്ക് മനാമ കെ എം സി സി ഓഫീസിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. UDFന്റെയും കെ എം സി സി യുടെയും സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ മഞ്ചേശ്വവരം മണ്ഡലത്തിലെ എല്ലാ വോട്ടർമാരും സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു. ആസന്നമായ മഞ്ചേശ്വരം ഉപ തിരഞ്ഞെടുപ്പിൽ മരണപ്പെട്ട മുൻ എംഎൽഎ തുടങ്ങിവെച്ച സ്നേഹ സൗഹൃദ വികസന പദ്ധതികൾക്ക് തുടർച്ച സാധ്യമാക്കാൻ യുഡിഎഫ് സ്ഥാനാർഥി എംസി ഖമറുദ്ദീൻ സാഹിബിൻറെ വിജയം സുനിശ്ചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.