ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ, അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് ‘ഹാപ്പി ഫാമിലി ഹെൽത്തി ബഹ്‌റൈൻ’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും സൽമാനിയ മെഡിക്കൽ കോംപ്ലക്സ്ന്റെയും സഹകരണത്തോടെ ഒക്ടോബർ 04 മുതൽ നവംബർ -04 വരെ ഒരുമാസം നീണ്ടു നിൽക്കുന്ന ഹാപ്പി ഫാമിലി ഹെൽത്തി ബഹ്‌റൈൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ക്യാമ്പയിനോട്‌ അനുബന്ധിച് ഒക്ടോബർ 4 ന് വൈകീട്ട് 3.30 മുതൽ 6 മണി വരെ അദ്ലി്യ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് ബഹ്‌റൈനിലെ പ്രമുഖ കൗൺസിലർ മുഹമ്മദ് നബീൽ നയിക്കുന്ന പേരന്റിംഗ് ക്ലാസും അൽ ഹിലാൽ ഹോസ്പിറ്റലിലെ പ്രമുഖ ഗൈനോസിജിസ്റ് Dr: ദേവിശ്രീ രാധാമണി നയിക്കുന്ന ഗൈനോക്കോളജി അവെയർനെസ്സ് ക്ലാസും നടക്കും. അന്ന് തന്നെ വൈകീട്ട് 6 മണി മുതൽ 7.30 വരെ സ്റ്റേഫിറ്റ്‌ വ്യായാമങ്ങളുടെ പ്രദർശനവും അന്തലൂസ് ഗാർഡനിൽ വെച്ച് നടക്കും.
ഒക്ടോബർ 11 ന് രാവിലെ 7 മണി മുതൽ 11 മണി വരെ സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പും, ഒക്ടോബർ 18 ന് രാവിലെ 8 മണി മുതൽ 11.30 വരെ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് മാസ്സ് ഹെൽത്ത് ചെക്ക് അപ്പ്‌ ക്യാമ്പും നടക്കും. ക്യാമ്പിൽ ജനറല്‍ മെഡിസിൻ, പ്രമേഹം, കൊളെസ്ട്രോൾ, പ്രഷര്‍, ലിവർ, കിഡ്‌നി, തുടങ്ങി 10 ദിനാറിലേറെ ചിലവ് വരുന്ന സേവനങ്ങൾ തികച്ചും സൗജന്യമായി ഈ കാമ്പയിന്റെ ഭാഗമായി ഈ ക്യാമ്പിൽ നിന്നും ലഭിക്കും. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ അലി അക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ റാണ അലി, റംഷി വയനാട്, അൻവർ കുറ്റ്യാടി, അഷ്‌റഫ്‌ മൗലവി, എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ പ്രത്യേക ഇളവോടുകൂടിയ സർവീസുകൾ, കൺസൽറ്റേഷൻ, മരുന്നുകൾ എന്നിവയും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡു വഴി ഉപഭോക്‌താവിന്നു ലഭിക്കുന്നതാണ്.

ഈ പ്രോഗ്രാമുകൾക്ക് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്കുകളിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്.
പേരന്റിംഗ് & ഗൈനോക്കോളജി അവെയർനെസ്സ് ക്ലാസ്: https://bit.ly/2nxDFiI
രക്തദാന ക്യാമ്പും & മാസ്സ് ഹെൽത്ത് ചെക്ക്അപ്പ്‌ ക്യാമ്പ്: https://bit.ly/2nGmZGp

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപെടുക: 33202833, 33178845.