bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിന്റെ 61-മത് പെരുന്നാളിന്‌ കൊടിയേറി

st-marys

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യപൂര്‍വ്വ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 61-മത് പെരുന്നാളിന്‌ കൊടിയേറി. 2019 ഒക്ടോബര്‍ 4 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദെമിത്രിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

ഒക്ടോബര്‍ 6, 9 തീയതികളില്‍ വൈകിട്ട് 6.15 മുതല്‍ സന്ധ്യനമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും 7,8,10 തീയതികളില്‍ വൈകിട്ട് 7.00 മുതല്‍ സന്ധ്യനമസ്ക്കാരവും ഗാനശുശ്രൂഷയും തുടര്‍ന്ന് നടക്കുന്ന വചനശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി നേത്യത്വം നല്‍കുകയും ചെയ്യും. 10 ന്‌ പെരുന്നാള്‍ പ്രദക്ഷിണവും ശ്ലൈഹീക വാഴ്വും നടക്കും. ഒക്ടോബര്‍ 11 വെള്ളിയാഴ്ച്ച രാവിലെ 7.00 മണിക്ക് പ്രഭാത സമസ്ക്കാരവും 8.00 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ 25 വര്‍ഷം ഇടവകാഗംത്വം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള അവര്‍ഡ് വിതരണവും ആശീര്‍വാദവും കൊടിയിറക്കും നേര്‍ച്ച വിളമ്പും നടക്കും.

വൈകിട്ട് 7.00 മണി മുതല്‍ ബഹറൈന്‍ കേരളാ സമാജത്തില്‍ വച്ച് റവ. ഫാദര്‍ ജോണ്‍ ശാമുവേലിന്റെ നേത്യത്വത്തില്‍ ഇടവകയിലെ നൂറോളം ഗായകരെ അണിനിരത്തിക്കൊണ്ട് “എൻ ക്രിസ്റ്റോസ്‌” എന്ന മ്യൂസിക്കല്‍ സിംഫണിയും അരങ്ങേറും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും മ്യൂസിക്കല്‍ സിംഫണിക്കും ഏവരും പ്രാര്‍ത്ഥനയോടുകൂടി വന്ന് ചേരണമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹ വികാരി റവ. ഫാദര്‍ ബിജു കാട്ടുമറ്റത്തില്‍, ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!