‘യൂണിയൻ കോപ്പ്’ വ്യാപാര രംഗത്ത് പുത്തൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു; ചൈനയുമായി കരാറിൽ ഒപ്പിട്ടു

ദുബായ്: ഉപഭോക്തൃ സഹകരണ സ്ഥാപനമായ ‘യൂണിയൻ കോപ്പ്’ വ്യാപാര രംഗത്ത് പുത്തൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു. മത്സ്യ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിപാലിക്കുന്നതിനായി ചൈനയിലെ ഫിഷ് ഫാമുകളുമായും കയറ്റുമതിക്കാരുമായും കരാറിൽ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി മത്സ്യങ്ങളുടെയും സമുദ്ര ഉത്‌പന്നങ്ങളുടെയും വിലയിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടാകും. ചൈനയുമായി യൂണിയൻ കോപ്പ് ഒപ്പുവെച്ച കരാറിലൂടെ രാജ്യത്തെ മീൻപിടിത്തത്തിന്റെ സുസ്ഥിരതയ്ക്കും അമിത മീൻപിടിത്ത രീതികൾ കുറയ്ക്കുന്നതിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ സംരംഭങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് യൂണിയൻ കോപ്പ് ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാർട്ട്‌മെന്റ്‌ മാനേജർ യാക്കൂബ് അൽ ബലൂഷി പറഞ്ഞു.