ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2019’: ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ

മനാമ: ആവേശകരമായ ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2019 ൽ 1806 പോയിന്റോടെ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 1666 പോയിന്റ് നേടിയ വിക്രം സാരാഭായ് ഹൗസ് രണ്ടാം സ്ഥാനത്തെത്തി. 1559 പോയിന്റുള്ള ജെ സി ബോസ് ഹൗസ് മൂന്നാം സമ്മാനം നേടിയപ്പോൾ 1400 പോയിന്റ് നേടിയ സി വി രാമൻ ഹൗസ് യുവജനമേളയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.

ഇന്ത്യൻ സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആര്യഭട്ട ഹൗസിലെ ദേവിശ്രീ സുമേഷ് 72 പോയിന്റുമായി കലാരത്‌ന അവാർഡ് കരസ്ഥമാക്കി. പത്താം ക്ലാസ് വിദ്യാർത്ഥി ജെ സി ബോസ് ഹൗസിലെ അതുൽകൃഷ്ണ ഗോപകുമാർ 59 പോയിന്റുമായി കലാശ്രി അവാർഡ് നേടി. വിവിധ ലെവലുകളിൽ ജേതാക്കളായവർ: അനഘ ശ്രീധരൻ ലാൽ (ലെവൽ എ – 58 പോയിന്റ് -ജെ സി ബോസ് ), സ്നേഹ മുരളീധരൻ (ലെവൽ ബി -54 പോയിന്റ്-വിക്രം സാരാഭായ് ), കൃഷ്ണ രാജീവൻ നായർ (ലെവൽ സി -61 പോയിന്റ്- സി വി രാമൻ ) , ശ്രേയ മുരളീധരൻ (ലെവൽ ഡി- 46 പോയിന്റ്-വിക്രം സാരാഭായ്). താഴെ പറയുന്ന വിദ്യാർത്ഥികൾ ഹൗസ് സ്റ്റാർ അവാർഡുകൾ നേടി: രുദ്ര രൂപേഷ് അയ്യർ(വിക്രം സാരാഭായ് -52 പോയിന്റ്), സന്നിദ്യു ചന്ദ്ര (സി വി രാമൻ -32 പോയിന്റ്), ജിയോൺ ബിജു മനക്കൽ (ജെ സി ബോസ് -50 പോയിന്റ്), നന്ദന രത്ന പ്രദീപ് (ആര്യഭട്ട- 56 പോയിന്റ്).

വ്യാഴാഴ്ച വൈകീട്ട് ഇസ ടൗൺ സ്കൂളിന്റെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ വിതരണം ചെയ്തു. ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ തൊഴിൽ മന്ത്രാലയം അസി.അണ്ടർസെക്രട്ടറി അഹമ്മദ് ജെ അൽ ഹെയ്കി, സാന്റി എക്‌സ്‌കവേഷൻ ആന്റ് കൺസ്ട്രക്ഷൻ മാനേജിംഗ് ഡയറക്ടർ ആർ രമേശ്, ബി കെ ജി ഹോൾഡിംഗ് എസ്പിസി / ഖത്തർ എഞ്ചിനീയറിംഗ് ലബോറട്ടറി ചെയർമാൻ & ജനറൽ മാനേജർ കെ ജി ബാബുരാജൻ എന്നിവർ ചാമ്പ്യൻമാർക്ക് ട്രോഫികൾ വിതരണം ചെയ്തു.

ഇന്ത്യൻ സ്‌കൂൾ ആക്റ്റിവിറ്റി ഹെഡ് ടീച്ചർ ശ്രീകാന്ത് എസ് യുവജന ഉത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് മോഹന്കുമാറിന് ഉപഹാരം സമർപ്പിച്ചു.സ്‌കൂൾ സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ അസി. സെക്രട്ടറി പ്രേമലത എൻ‌എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷീദ് ആലം, രാജേഷ് എംഎൻ, അജയകൃഷ്ണൻ വി, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, എസ്‌ ഇനയദുള്ള, സോമൻ ബേബി, ബോബൻ ഇടിക്കുള എന്നിവരും സന്നിഹിതരായിരുന്നു. സമ്മാനാർഹമായ സിനിമാറ്റിക് ഡാൻസ്, അറബിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് എന്നിവ വേദിയിൽ പുനരവതരിപ്പിച്ചു.