മനാമ: സൗജന്യ പരിശോധനകളും പ്രത്യേക ഇളവുകളുമായി അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റേഴ്സ് ഒക്ടോബർ 30 വരെ സ്തനാർബുദ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മാമ്മോഗ്രാം, ഗൈനെക്കോളജി പരിശോധന അല്ലെങ്കിൽ ബ്രേസ്റ് അൾട്രാസൗണ്ട് സ്കാൻ, ഗൈനെക്കോളജി പരിശോധനയ്ക്ക് ബിഡി 10 ഈടാക്കുന്നത്. ഇതോടൊപ്പം സൗജന്യ ഗൈനെക്കോളജി പരിശോധനയും സെൽഫ് ബ്രേസ്റ് എക്സമിനേഷനും അൽ ഹിലാലിൽ ഒരുക്കിയിട്ടുണ്ട്. ഗൈനെക്കോളജിസ്റ്സ് ഡോ ജാസ്മിൻ എസ്, ഡോ. ദേവിശ്രീ രാധാമണി, ഡോ.രേഖ ഗാദ്ദം, ഡോ. രജനി രാമചന്ദ്രൻ എന്നിവരുടെ സൗജന്യ പരിശോധനയാണ് അൽ ഹിലാലിന്റെ ശാഖകളിൽ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കായി 17344700, 33244700 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.