നീണ്ടകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അംഗങ്ങൾക്ക് ‘ബഹ്റൈൻ പ്രതിഭ’യുടെ യാത്രയയപ്പ്

മനാമ: നീണ്ടകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രതിഭ ഗുദൈബിയ യൂണിറ്റ് സജീവ പ്രവർത്തകരായ കെ.കെ. ഭാസ്കരൻ, ടി കെ ജനാർദ്ദനൻ എന്നിവർക്ക് പ്രതിഭ ഓഫീസിൽ വെച്ച് യാത്രയപ്പ് നൽകി. ബഹ്റൈൻ വിട്ട്‌ പോകുന്ന രണ്ട് അംഗങ്ങൾക്കും പ്രതിഭ ഗുദൈബിയ യൂണിറ്റ് നൽകിയ യാത്രയപ്പിൽ യൂണിറ്റ് സെക്രട്ടറി അഡ്വ.ജോയ് വെട്ടിയാടൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റാം അദ്ധ്യക്ഷനായിരുന്നു.

യോഗത്തിൽ വെച്ച് പ്രതിഭ വൈ. പ്രസിഡണ്ട് പി.ശ്രീജിത്ത് മൊമന്റൊ കൈമാറി. തുടർന്ന് ഷെറിഫ് കോഴിക്കോട്, മഹേഷ് മൊറാഴ, വീരമണി, പി.ടി തോമസ്, ലിവിൻ കുമാർ, ബി.കെ.എസ്. വൈസ് പ്രസിഡണ്ട് മോഹൻരാജ്, ഷീജവീരമണി, ബിന്ദു റാം, ബിനു സൽമാബാദ്, മൊയ്തീൻ പൊന്നാനി, ശ്രീധരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് മുതിർന്ന അംഗങ്ങളായ കെ.കെ.ഭാസ്ക്കരൻ, ജനാർദ്ദനൻ ടി.കെ. എന്നിവർ മറുപടി പ്രസംഗം നടത്തി. ചടങ്ങുകൾക്ക് എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.

ഭാസ്ക്കരൻ നാട്ടിൽ തൃശൂർ ജില്ലയിൽ ഏരുമ പട്ടി പഞ്ചായത്തിൽ ചിട്ടണ്ടയിലാണ്. 1977 ൽ ബോംബേയിലേക്ക് ചേക്കേറി. അവിടെ 5 വര വർഷത്തോളം മെക്കാനിക്കായ് ജോലി നോക്കി. പിന്നീട് ബഹ്റൈനിൽ വൈ. കെ അൽ മൊയ്ദിൽ ജോലി ലഭിക്കുകയും, 32 വർഷമായി അതേ കമ്പനിയിൽ തന്നെ ജോലി ചെയ്ത് വരികയുമായിരുന്നു. ഇപ്പോൾ ക്വാളിറ്റി ഇൻസ്പെക്ടറായായാണ് വിരമിക്കുന്നത്. 2 കുട്ടികൾ മകൾ ബിന്ദു നാട്ടിൽ ഗവൺമെന്റ് സർവീസിൽ ഡോക്ടായി സേവനം അനുഷ്ഠിക്കുന്നു. മകൻ ബിജു ബാഗ്ലൂരിൽ ജോലി ചെയ്യുന്നു. ഭാര്യ വത്സല.

ജനാർദ്ദനൻ നാട്ടിൽ കണ്ണൂരിൽ ചൊവ്വയിലാണ്, 1980 തിൽ ബഹ്റൈനിൽ വന്ന് ടൈലറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ആദ്യം മനമായിലെ ഒരു കടയിലും പിന്നീട് ഗുദൈബിയിൽ 30 വർഷത്തോളമായി മറ്റാരു കടയിൽ സ്വദേശികളുടെ വസ്ത്രമായ തോബ് തയ്യിച്ച് ഉപജീവനം നടത്തി വരികയായിരുന്നു. വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചും കുട്ടികളെ നല്ല രീതിയിൽ വിദ്യാഭാസം നൽകാൻ കഴിഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഇദ്ദേഹവും മടങ്ങുന്നത്. മകൻ -നിതിൻ BSc ബിരുദധാരിയും, മകൾ -നിഖില MBBS ഡോക്ടറുമാണ്, ഭാര്യ സുധ.