മനാമ : രാജ്യത്തെ ആദ്യത്തെ മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചു. ബഹ്റൈനിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തികരിച്ചത്.
അർബുദ രോഗം പിടിപ്പെട്ട ബഹ്റൈൻ പൗരനിലാണ് ശസ്ത്രക്രിയ നടന്നത്. വിദേശത്താണ് സാധാരണയായി ഇത്തരം ശസ്ത്രക്രിയകൾ ബഹ്റൈൻ പൗരന്മാർ ചെയ്തിരുന്നത്. കിംഗ് ഹമദ് ഓൺ കോളജി സെൻററും എറിസിയസ് തുർക്കി യൂണിവേഴ്‌സിറ്റിയും സഹകരിച്ചാണ് ശസ്ത്രക്രിയ നടന്നത്.