ബഹ്‌റൈൻ മനുഷ്യാവകാശ വിഭാഗം ആദ്യ റൈറ്റ്സ് ചലഞ്ച് കോൺടെസ്റ്റ് സംഘടിപ്പിക്കുന്നു

മനാമ: നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ‌.ഐ.എ‌ച്ച്‌.ആർ) ആദ്യ റൈറ്റ്സ് ചലഞ്ച് കോൺടെസ്റ്റ് പ്രഖ്യാപിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും ഒബ്സർവേറ്ററി സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സും ചേർന്ന് പ്രബുദ്ധമായ മത്സരം ഒക്ടോബർ 12 ന് എൻ‌എ‌എ‌ച്ച്‌ആറിന്റെ പരിശീലന കേന്ദ്രത്തിൽ ബന്ധപ്പെട്ട സിവിക് സൊസൈറ്റി സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കും. അവബോധം വളർത്തുന്നതിനും മികച്ച മാനദണ്ഡങ്ങൾക്കനുസൃതമായി മനുഷ്യാവകാശ സംസ്കാരം പ്രചരിപ്പിക്കുന്നതിനുമായാണ് കോണ്ടെസ്റ് ഒരുക്കുന്നതെന്ന് എൻ‌.ഐ.എ‌ച്ച്‌.ആർ ന്റെ സെക്രട്ടറി ജനറൽ യാസർ ഗാനിം ഷഹീൻ പറഞ്ഞു