ബഹ്‌റൈൻ /ദുബായ്: കൈരളി ടെലിവിഷൻ എൻ ആർ ഐ അച്ചീവ്മെന്റ് പുരസ്കാരം ബഹ്റൈനിലെ പ്രമുഖ വ്യവസായി കാസിനോ മുസ്തഫക്ക് ഹാജിക്ക് സമ്മാനിച്ചു. ദുബായിൽ നടന്ന ചടങ്ങിലാണ് എൻ ആർ ഐ അച്ചീവ്മെൻറ് അവാർഡ് വ്യവസായിയും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ മയ്യഴി ചാലക്കര സ്വദേശി കാസിനോ പി.മുസ്തഫ ഹാജിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചത്. കൈരളി ടിവി ചെയർമാൻ ഭരത് മമ്മൂട്ടി, മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.