മനാമ: ബഹ്‌റൈൻ കെ.എം.സി.സി മണ്ഡലം കമ്മിറ്റി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മഞ്ചേശ്വരത്തെ യു.ഡി.എഫ് വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സജ്ജരായിരിക്കണമെന്ന് യോഗം ഉദ്‌ഘാടനം ചെയ്ത കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ അഭ്യർത്ഥിച്ചു. ഹനീഫ് ഉപ്പള അധ്യക്ഷത വഹിച്ചു. അസ്ഹർ അംഗഡിമുഗർ സ്വാഗതം പറഞ്ഞു. ടി.എം മൗലവി, അസൈനാർ കളത്തിങ്കൽ, ഷാഫി പാറക്കട്ട, രാഘവൻ കരിച്ചേരി, സലിം തളങ്കര, ആകിഫ്, മുസ്തഫ കാഞ്ഞങ്ങാട്,ഖലീൽ ആലമ്പാടി, റഹിം ഉപ്പള, അഷ്‌റഫ് മഞ്ചേശ്വരം, അഷ്‌റഫ് പെർള, യൂസഫ് ബന്തിയോട, സമീർ ആരിക്കാടി, മൻസൂർ ഉപ്പള തുടങ്ങിയവർ സംസാരിച്ചു. സമീർ ബേക്കൂർ നന്ദി പറഞ്ഞു.
