‘ഹാപ്പി ഫാമിലി ഹെൽത്തി ബഹ്റൈൻ’ കാമ്പയിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറവും അല്‍ ഹിലാൽ ഹോസ്പിറ്റലും ചേർന്ന് ഗൈനക്കോളജി & പേരന്റിംഗ് പരിപാടി സംഘടിപ്പിച്ചു

മനാമ:ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിക്കുന്ന ‘ഹാപ്പി ഫാമിലി ഹെൽത്തി ബഹ്റൈൻ’ എന്ന ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറവും അല്‍ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ ഗൈനക്കോളജി & പേരന്റിംഗ് പരിപാടിയിൽ ഗൈനക്കോളജി വിഭാഗം ഡോക്റ്റർ ദേവിശ്രീ സ്ത്രീകൾക്ക് വേണ്ടി ഗൈനക്കോളജി ക്ലാസും പേരന്റിംഗ് എന്ന വിഷയത്തിൽ കൌൺസിലർ നബീൽ തിരുവള്ളൂരും ക്ലാസ്സെടുത്തു.

ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡണ്ട് അലി അക്ബറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയിൽ മൗസ യൂസുഫ് സ്വാഗതപ്രസംഗം നടത്തി. ഇന്ത്യൻ സോഷ്യൽ ഫോറം സെന്റ്രൽ കമ്മിറ്റി ജനറല്‍ സിക്രട്ടറി യൂസഫ് അലി ഉദ്ഘാടനം നിർവഹിച്ചു. റഫീക് അബ്ബാസ്, റംഷീദ്, അഷ്റഫ് മൗലവി, ഹസീന യഹയ്, റജുല നസീര്‍, ഷക്കീല ഹസ്സന്‍ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.