ദീപാവലിയെ വരവേൽക്കാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്സ്: മെഗാ ഇളവുകളും മൂന്നു ലക്ഷം സ്വർണനാണയങ്ങൾ അടക്കമുള്ള സമ്മാനങ്ങളും സ്വന്തമാക്കാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാർന്നതുമായ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവല്ലേഴ്സ് ദീപാവലിക്ക് ആകർഷകമായ മെഗാ ഓഫറുകളും ആഗോളതലത്തിൽ മൂന്നു ലക്ഷം സ്വർണനാണയങ്ങൾ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നല്കുന്നു. ഓഫറിന്റെ ഭാഗമായി ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വർണനാണയം സ്വന്തമാക്കാൻ അവസരമുണ്ട്. ഈ കാലയളവിൽ സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി.

കൂടാതെ ഓരോ പവൻ സ്വർണാഭരണം വാങ്ങുമ്പോഴും ആയിരം രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി സ്വർണനാണയവും ലഭിക്കും. ജോലിസ്ഥലത്ത് അണിയാനും വധുക്കൾക്ക് അണിയാനും അനുയോജ്യമായ വൈവിധ്യമാർന്ന ഡയമണ്ട് ആഭരണങ്ങളുടെ നിരയാണ് കല്യാൺ ജൂവലേഴ്സ് ഒരുക്കുന്നത്. കൂടാതെ ദീപാവലി കാലത്തേയ്ക്ക് ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം ഡിസ്കൗണ്ട് ലഭ്യമാക്കുന്ന ‘ബിഗ് ഡയമണ്ട് സെയിൽ’ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 30 വരെയായിരിക്കും ഈ ഓഫറിന്റെ കാലാവധി. പുതിയ തുടക്കത്തിന്റെയും സമൃദ്ധിയുടെയും കാലമാണ് ദീപാവലിയെന്ന് കല്യാൺ ജൂവല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമൻ പറഞ്ഞു. അതുകൊണ്ടുതന്നെ പുതിയ സ്വർണം വാങ്ങാനുള്ള ശുഭാവസരം കൂടെയാണ് ദീപാവലി.

ഈ ഉത്സവത്തിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് താരതമ്യമില്ലാത്ത റീട്ടെയ്ൽ അനുഭവവും ഏറ്റവും മികച്ച ആഭരണങ്ങളും ഓഫറുകളുമാണ് നല്കുന്നത്. വമ്പൻ ഇളവു കളിലൂടെ ഈ ഉത്സവത്തിന്റെ സന്തോഷം വർദ്ധിപ്പിക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ഉറപ്പുനല്കുവാനുമാണ് കല്യാൺ ജൂവലേഴ്സ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഉപയോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കും. കല്യാൺ തുടക്കമിട്ട ഈ പ്രത്യേക ഉദ്യമം സ്ഥിരം ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കണമെന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.

ഒട്ടേറെ ശുദ്ധിപരിശോധനയ്ക്ക് വിധേയമായി ബിഐഎസ് ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ കൈമാറുമ്പോഴും മാറ്റിവാങ്ങുമ്പോഴും ശുദ്ധിയുടെ മൂല്യം ഉറപ്പ് നൽകുന്നതാണ് നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം, കൂടാതെ ഇതുപ യോഗിച്ച് കല്യാൺ ഷോറൂമുകളിൽനിന്ന് ജീവിതകാലം മുഴുവൻ സൗജന്യമായി ആഭര ണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുവാനും കഴിയും. അനുപമമായ രൂപകൽപ്പനയിലുള്ള നവീനവും പരമ്പരാഗതവുമായ കമ്മലുകൾ, വളകൾ, നെക്ലേസുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് ഒരുക്കുന്നത്.

ഇന്ത്യയിലെങ്ങുനിന്നുമായി കണ്ടെത്തിയ സവിശേഷ വിവാഹാഭരണ ശേഖരമായ മുഹൂർത്ത്, പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിൾ ആഭരണശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായി അനോഖി , പ്രത്യേക അവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂർവ, വിവാഹത്തിന് അണിയാനുള്ള ഡയമണ്ട് ആഭരണശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര , പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം ഉപയോക്താക്കൾക്കായി കല്യാൺ ഒരുക്കിയിട്ടുണ്ട്.